Saturday, February 1, 2014

പ്രള(ണ)യശേഷം



മുന്നിലേയ്ക്കുള്ള വഴികള്‍
ഞൊടിയിടയില്‍
മാഞ്ഞുപോവുക;
ചേര്‍ത്തു പിടിച്ചൊരാള്‍
പൊടുന്നനെ
മറഞ്ഞു പോവുക;
പ്രള(ണ)യക്കെടുതിയെന്നൊക്കെ
പറഞ്ഞു വയ്ക്കാമതിനെ.

എന്തു വിളിക്കും-
ഇനിയില്ലെന്നറിഞ്ഞിട്ടും
ഇമ ചിമ്മാതെ,
അടരുകളുടെയാഴത്തില്‍
അടക്കപ്പെട്ടതെന്തോ
വീണ്ടു കിട്ടുമെന്ന
കാത്തിരിപ്പിനെ ?

14 comments:

  1. ഇതെന്താ ദീപാ, കവിതപ്രള(ണ)യമോ?
    ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തതെല്ലാം കൂടി ബ്ലോഗ് ചെയ്തതാണോ?

    ReplyDelete
    Replies
    1. :-) അതെ .കുറെ നാള്‍ കൂടി ബ്ലോഗില്‍ വന്നതാ.

      Delete
  2. പ്രണയമെന്ന പ്രളയം ..ആശംസകള്‍

    ReplyDelete
    Replies
    1. മുങ്ങിപ്പോകരുതാരും !

      Delete
  3. ശുഭാപ്തിവിശ്വാസം. അതല്ലേ എല്ലാം.?


    നല്ല കവിത

    ശുഭാശംസകൾ.....

    ReplyDelete
  4. മനസ്സില് തട്ടുന്ന മധുരമുള്ള എഴുത്ത് ദീപ

    ReplyDelete
  5. പ്രണയ പ്രളയം

    കവിത നന്നായിരിക്കുന്നു...

    ReplyDelete
  6. പുതുമയുണ്ട്. മൊഴിക്ക് പ്രസാദവും മിനുസവുമുണ്ട്. അഭിനന്ദനങ്ങൾ.
    - പി.ജെ.ജെ.ആന്റണി

    ReplyDelete