Saturday, February 1, 2014

നിന്നെ വീണ്ടുമെഴുതുമ്പോള്‍


കണ്ണും കാതുമില്ലാത്ത കുട്ടി
തൊട്ടുതൊട്ടറിയും പോ-
ലുള്ളം കയ്യിലെഴുതി-
പ്പഠിച്ചതാണ് നിന്നെ.

മറവിക്കാലത്തി-
നിരുള്‍ മൌനത്തിനിപ്പുറം
കണ്ടുകണ്ടു മിഴി കടഞ്ഞ്,
കേട്ടു കേട്ട് കാതടഞ്ഞ്,
വരകള്‍ മാഞ്ഞ കൈവെള്ളമേല്‍
നിന്നെത്തന്നെയെഴുതി നോക്കുന്നു.

അറിവെന്നെഴുതുമ്പോള്‍
മുറിവെന്നു തെറ്റുന്നു.

6 comments:

  1. അക്ഷരത്തെറ്റല്ല പക്ഷെ!

    ReplyDelete
  2. നല്ല കവിത

    ശുഭാശംസകൾ.....

    ReplyDelete
  3. അറിവെന്നെഴുതുമ്പോള്‍
    മുറിവെന്നു തെറ്റുന്നു.
    good...

    ReplyDelete
  4. രണ്ടും ഒന്നു തന്നെയല്ലേ ഡോക്ടർ

    ReplyDelete