കണ്ണും കാതുമില്ലാത്ത കുട്ടി
തൊട്ടുതൊട്ടറിയും പോ-
ലുള്ളം കയ്യിലെഴുതി-
പ്പഠിച്ചതാണ് നിന്നെ.
മറവിക്കാലത്തി-
നിരുള്‍ മൌനത്തിനിപ്പുറം
കണ്ടുകണ്ടു മിഴി കടഞ്ഞ്,
കേട്ടു കേട്ട് കാതടഞ്ഞ്,
വരകള്‍ മാഞ്ഞ കൈവെള്ളമേല്‍
നിന്നെത്തന്നെയെഴുതി നോക്കുന്നു.
അറിവെന്നെഴുതുമ്പോള്‍
മുറിവെന്നു തെറ്റുന്നു.
അക്ഷരത്തെറ്റല്ല പക്ഷെ!
ReplyDeleteമറക്കാത്ത കവിത
ReplyDeleteനല്ല കവിത
ReplyDeleteശുഭാശംസകൾ.....
Thank you all !
ReplyDeleteഅറിവെന്നെഴുതുമ്പോള്‍
ReplyDeleteമുറിവെന്നു തെറ്റുന്നു.
good...
രണ്ടും ഒന്നു തന്നെയല്ലേ ഡോക്ടർ
ReplyDelete