Tuesday, April 23, 2013

എത്രയെളുപ്പം



















ഒന്നാം പുറത്തു നിന്ന്
പതിനൊന്നാം പുറത്തേക്ക്,
പിന്നെയേതോ
കാണാപ്പുറത്തേക്ക്,
ഉറുമ്പിന്റെ മൌനജാഥ പോലെ-
യൊഴിഞ്ഞു പോകുന്നു
ചില "വാര്‍ത്തകള്‍" ''.

എരിവ് രുചിച്ചു
കുഴഞ്ഞു പോയ നാവ്
ഒച്ചയടക്കി-
യലസ മൌനത്തില്‍
ചുരുണ്ടു കൂടുന്നു.

ഉറുമ്പിറുക്കലിന്‍ നോവു-
മെന്റേതെങ്കി-
ലോര്‍ത്തു വയ്ക്കുന്നു,
ചീന്തിപ്പോയ ചിലരെ
എത്രയെളുപ്പം,
എത്ര വേഗം
മറന്നു പോകുന്നു !







image courtesy:google images

20 comments:

  1. നല്ല ഭാവന.... ആശംസകൾ....

    ReplyDelete
  2. എത്രയെളുപ്പം ഞാന്‍ മറന്നുപോകുന്നു!!

    ReplyDelete
    Replies
    1. അതെ...അജിത്‌ സര്‍.........,..സ്വന്തമല്ലെങ്കില്‍ എത്രയെളുപ്പം....!

      Delete
  3. എത്രയെളുപ്പം,
    എത്ര വേഗം

    ആശംസകള്‍

    ReplyDelete
  4. ഞാനീ വരികള്‍ മറ്റെവിടെയോ വായിച്ചല്ലോ.. ഫേസ് ബുക്കിലാണോ...

    ReplyDelete
    Replies
    1. അതെ എച്മൂ...notes -ല്‍ ഇട്ടിരുന്നു.

      Delete
  5. ഒരുതരത്തില് മറവികള് നല്ലതാണ്...

    ReplyDelete
  6. അതെ Anu Raj...നല്ലൊരായുധം തന്നെ.

    ReplyDelete
  7. എത്രയെളുപ്പം,
    എത്ര വേഗം
    മറന്നു പോകുന്നു !

    ReplyDelete
  8. മറക്കാനുള്ള ഓരോ ശ്രമവും ഓര്‍മ്മപ്പെടുത്തലാണ്

    ReplyDelete
  9. എത്ര വേഗം
    മറന്നു പോകുന്നു !
    ഓർമ്മയിൽ
    ചീന്തിപ്പോയ ചിലരെ---ഭാവുകങ്ങൾ

    ReplyDelete
  10. മറക്കുക എളുപ്പം. ഓര്‍മ്മിക്കലാണ്‌ കഠിനം. എന്തും എളുപ്പമാകുന്ന ഇക്കാലത്ത്‌ നമ്മള്‍ എളുപ്പമുള്ളത്‌ തിരഞ്ഞെടുക്കുന്നു.

    ReplyDelete
  11. മനോഹരമായ വരികൾ...
    ആശംസകൾ...

    ReplyDelete
  12. ചീന്തിപ്പോയ ചിലരെ നമ്മളെത്ര വേഗം മറക്കുന്നു .....നന്നായിട്ടുണ്ട് ഈ വരി സത്യമായിട്ടും എന്റെ മനസ്സിലുണ്ടായിരുന്നു .........ആശംസകള്‍

    ReplyDelete