Saturday, December 29, 2012

മുത്തുച്ചിപ്പി പറഞ്ഞത്‌







എന്റെയുള്ളു പിളർന്ന്‌-

നീയെടുത്ത മുത്ത്‌,

നിന്നെ കൊതിപ്പിക്കുന്നത്‌;

അതുരുവായ കഥ-

നിനക്കറിയുമോ?




ഹൃദയത്തിന്റെ മൃദുലതയിൽ,

പുറത്തെടുക്കാനാവാതെ-

കടന്നു പറ്റിയ കരടിന്‌,

എത്ര മാത്രം നോവിക്കാമെന്ന്‌-

നിനക്കറിയുമോ?




എടുത്തു കൊള്ളുക;

അഴകിന്റെയുറയിട്ട-

എന്റെയാത്മ വ്യഥകളെ.........




നിന്റെ നെടുവീർപ്പിന്റെയർത്ഥം-

ഇപ്പോഴെനിക്കറിയാം.....

കാത്തിരിക്കുക....

നോവുറഞ്ഞൊരു മുത്താകും വരെ....

കണ്ണീരുണങ്ങിയൊരു ചിരിയുണരും വരെ......

21 comments:

  1. നന്നായിട്ടുണ്ട്

    ReplyDelete
  2. നോവുറഞ്ഞൊരു മുത്താകും വരെ....

    കണ്ണീരുണങ്ങിയൊരു ചിരിയുണരും വരെ......

    ഇതിലെ ഓരോ വരിയും ഇഷ്ടമായി ....എത്ര വലിയ നോവും അവസാനം ഒരു മുത്തായി മാറുമെങ്കില്‍ ...ആ പ്രതീക്ഷ എത്ര മനോഹരം....നന്നായി കുട്ടിയേ

    ReplyDelete
  3. "എടുത്തു കൊള്ളുക;
    അഴകിന്റെയുറയിട്ട-
    എന്റെയാത്മ വ്യഥകളെ"

    ലളിതം സംഘര്‍‌ഷം...!!!

    ReplyDelete
  4. ദീപാ...ഞാനിവിടെയുണ്ട്.... ഈ കവിതയും പതിവുപോലെ അതിമനോഹരം!

    ReplyDelete
  5. നല്ല കവിത. ഇഷ്ടമായി.

    ReplyDelete
  6. ശ്രീ ,sreedevi ,രണ്‍ജിത് ,ചെമ്മാട്നീര്‍വിളാകന്‍,മുന്നൂറാന്‍,
    കവിത വായിച്ചതിലും ഇഷ്ടപ്പെട്ടതിലും ഒരുപാട്‌ സന്തോഷം...!

    ReplyDelete
  7. കവിത കിനാവ്കളിലൂടെ നിന്റെ സഞ്ചാരം ദീപേ നക്ഷത്രം പോലെ കുഞ്ഞു കവിതകള്‍ പ്രകാശിക്കട്ടെ

    ReplyDelete
  8. ഒരു മാനസിക സങ്കര്‍ഷത്തെ ലളിതമായി വരച്ചു നന്നായിട്ടുണ്ട്

    ReplyDelete
  9. എടുത്തു കൊള്ളുക;

    അഴകിന്റെയുറയിട്ട-

    എന്റെയാത്മ വ്യഥകളെ.........

    Good.

    ReplyDelete
    Replies
    1. വിനോദ് സര്‍....നന്ദി...!

      Delete
  10. ഇഷ്ടമായി.... ഇനിയും വരാം ഈ വഴി..
    എന്റെ ബ്ലോഗിലും ഉണ്ടൊരു പുതിയ പോസ്റ്റ്‌..
    ഇഷ്ടമായില്ലെങ്കില്‍ തെറ്റുകള്‍ പറയണം...

    ReplyDelete
    Replies
    1. നന്ദി വിനീത്...തീര്‍ച്ചയായും വരാം.

      Delete
  11. നോവുറഞ്ഞ് മുത്താകുന്നു

    ReplyDelete
    Replies
    1. അജിത് സര്‍...അതെ...പക്ഷേ...എപ്പോഴും അങ്ങനെയാവില്ലല്ലോ...:-(

      Delete
  12. നല്ല കവിത

    ശുഭാശംസകൾ...

    ReplyDelete
  13. കണ്ണീരുണങ്ങി മുത്താകുന്നത് വരെ നമുക്ക് കാത്തിരിക്കാം..................

    ReplyDelete
    Replies
    1. അതെ...പ്രതീക്ഷ തന്നെ ജീവിതം....

      Delete
  14. "കാത്തിരിക്കുക....

    നോവുറഞ്ഞൊരു മുത്താകും വരെ....

    കണ്ണീരുണങ്ങിയൊരു ചിരിയുണരും വരെ....."

    നല്ല ആശയം.
    വാക്കുകളും മനോഹരം :)

    ReplyDelete