Wednesday, September 24, 2014

സയാമീസ്



കൂടെപ്പിറന്നവൾ
ഒപ്പം വളർന്നവൾ
ഒറ്റയൊരുടലും
ഇരട്ട മനസ്സും.

അവൾ-കാറ്റ്,
ഞാൻ പ്രതിമ.

തീരുന്നേയില്ല തർക്കം
ഒറ്റയ്ക്കാവുമ്പോൾ
നീയല്ല ഞാനെന്ന്,
ഞാനാണ് നീയെന്നൊക്കെ.

ചില നേരങ്ങളിൽ
കണ്ണിൽ തുളുമ്പു-
മവളുടെ കണ്ണീർ.
ചുണ്ടുകളിൽ
ഊർന്നു വരു-
മവളുടെ പുഞ്ചിരി.

അരക്കുറഞ്ഞ
ചുണ്ടിൻ വിടവിൽ
പൊട്ടി വീഴും
പിറുപിറുപ്പുകൾ.

മുഖം കുനിക്കുമ്പോൾ
പാളി വരും
മുന വച്ച നോട്ടവും
ചോദ്യങ്ങളും.

കണ്ണടച്ചിരുളാക്കവേ
കണ്ടില്ലേ,കേട്ടില്ലേയെന്നു
ഉള്ളു കുലുക്കും
ഉണർത്തുവിളികൾ.

ജീവിതമെന്നു
പറഞ്ഞൊഴിയുമ്പോൾ
"ഇതോ ജീവിത"മെന്നു
കൈ മലർത്തൽ.

വയ്യ!

കൊല്ലാൻ നോക്കണ്ട;
ഒറ്റച്ചങ്കല്ലേ,
നീയും ചാകുമെന്നവൾ.

മിണ്ടരുത്,
അനങ്ങരുത്,
ചിരിയ്ക്കരുത്,
കരയരുത്,
ചിന്തകളോ
ഒട്ടുമരുത്.

കൊന്നാലും ചാകാത്തവളെ
കൊല്ലാതെ കൊല്ലുന്നൊ-
രൊറ്റമൂലി കൊണ്ട്
ഇനിയൊന്നനങ്ങാതെ
തളർത്തിക്കിടത്തണം.

എന്നിട്ടു വേണമെനിക്ക്

നല്ലൊരു പ്രതിമയാകാൻ.

26 comments:

  1. Replies
    1. നല്ല വാക്കുകള്‍ക്ക് നന്ദി...ശ്രീജ

      Delete
  2. നമ്മുടെ സയമീസ് ദ്വന്ദങ്ങള്‍

    ReplyDelete
    Replies
    1. അതെ,നമ്മിലെ പല നമ്മള്‍..അജിത്‌ സര്‍

      Delete
  3. വേറിട്ട ചിന്തകള്‍...

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. ഇല്ലാത്ത ഒറ്റമൂലി തേടി ജീവിതം പാഴാകും. അനുരഞ്ജനം മാത്രമാണ് വഴി.

    ReplyDelete
    Replies
    1. വെറുതേ ചില മോഹങ്ങള്‍...

      Delete
  6. നന്നായി...നല്ല ആശയം ....വരികളും ..!

    ReplyDelete
  7. Yes doctor, cant live with it, cant live without it !! Good lines.

    ReplyDelete
  8. കൊന്നാലും ചാകാത്തവളെ
    കൊല്ലാതെ കൊല്ലുന്നൊ-
    രൊറ്റമൂലി കൊണ്ട്
    ഇനിയൊന്നനങ്ങാതെ
    തളർത്തിക്കിടത്തണം.

    എന്നിട്ടു വേണമെനിക്ക്

    നല്ലൊരു പ്രതിമയാകാൻ.

    Good

    ReplyDelete
  9. മധുരമൂറുന്ന വരികള്...
    നന്മക്കായ് പ്രാ൪ത്ഥിക്കുന്നു...

    ReplyDelete
  10. കാറ്റിനെ മയക്കി കിടത്തിയിട്ട്
    കാറ്റത്ത് ഉണരാത്തൊരു പ്രതിമയാവാൻ .....

    പിരിയാത്ത കൂട്ടിനെ പിരിയുവാനുള്ള ശ്രമം ...
    നന്നായിട്ടുണ്ട് .

    ReplyDelete
  11. കവിത നന്നായിരിക്കുന്നു.
    ഇതിനു സമാനമായ ഇതുപോലെ മനോഹരമായ ഒരു കവിത ഞാൻ മുന്‍പ് വായിച്ചു.
    നോക്കൂ... ഇതാ ലിങ്ക്.

    http://sasiyudelokam.blogspot.in/2015/03/blog-post.html?m=1

    ReplyDelete
    Replies
    1. ലിങ്ക് കിട്ടുന്നില്ലല്ലോ...

      Delete