Saturday, March 2, 2013

നിദ്ര

                                                                                                                                  
                                                                                                                                          










എത്ര നാളൊളിച്ചു വയ്ക്കു-
മുള്ളിലെ ചുഴികളെന്നു-
തിരകള്‍ കൈമാറുന്നു-
കടലിന്‍റെ ചോദ്യം.

ഒലിച്ചു പോകാന്‍
കാത്തിരിക്കുന്നെന്ന്-
തിരക്കയ്യില്‍-
മറു വാക്കയക്കുന്നു കര.

കഥയേതുമറിയാതെ-
തീരത്തെയിരുളില്‍
നാളെയെന്ന സ്വപ്നം
പുതച്ചുറങ്ങുന്നു രാവ്.




image courtesy: google images

11 comments:

  1. നാളെയെന്നൊരു പുലരി കാത്തിരിക്കാന്‍ ഉണ്ടാകുമല്ലോ.....

    കൊള്ളാം... ഭാവുകങ്ങള്‍..

    ReplyDelete
    Replies
    1. വിനീത്...."നാളെ" എന്നൊന്ന് ഉണ്ടാവുമെന്നുറപ്പില്ലാത്ത ഒരു രാവിനെ കുറിച്ചാണിത്.കടലെടുത്തു പോകുമെന്നറിയാതെ നാളെയെ സ്വപ്നം കാണുന്ന ജീവിതത്തെക്കുറിച്ച്.

      Delete
  2. സ്വപ്നം അത് നമ്മെ മുന്നോട്ടു നയിക്കും ....ജീവിതം പ്രതീക്ഷിക്കുന്നതും നല്ല നാളെ

    ReplyDelete
  3. എത്ര നാളൊളിച്ചു വയ്ക്കു-
    മുള്ളിലെ ചുഴികളെന്നു-
    തിരകള്‍ കൈമാറുന്നു-
    കടലിന്‍റെ ചോദ്യം.

    Good.

    ReplyDelete
  4. നല്ല കവിത

    ശുഭാശംസകൾ....

    ReplyDelete
  5. ആദ്യത്തെ നാലുവരികള് ഇഷ്ടപ്പെട്ടു

    ReplyDelete
  6. ജീവിതത്തിന്റെ നേര് ഇതാകാം ഇതിനെ നേരിടാനുള്ള കരുത്ത് രാവുകള്‍ക്ക്‌ ഉണ്ടാവട്ടെ !

    നല്ല ഭാവന ,ഇത് ഇനിയും ഒഴുകട്ടെ

    ReplyDelete
  7. ഒരു നല്ല കവിത

    ReplyDelete
  8. Pramod Kumar,Vinod Sir,സൗഗന്ധികം,ആറങ്ങോട്ടുകര മുഹമ്മദ്‌,Arun Raj,അഞ്ജന കൂട്ടം,ഹരിപ്പാട് ഗീതാകുമാരി.....നന്ദി.....!

    ReplyDelete
  9. വളരെ നല്ല വരികള്‍...

    ReplyDelete