Friday, January 25, 2013

ചില്ലുടയുന്നത്‌......






ചില്ലുടയുന്നത്‌-
ഒരു ഞൊടിയുടെ കൈപ്പിഴ;
തെന്നിത്താഴേക്ക്‌-
ക്രൂരമൊരു പൊട്ടിച്ചിരി പോലെ-
ചിതറിത്തെറിച്ച്‌,
കൂട്ടിയിണക്കാനാവാതെ-
നുറുങ്ങിപ്പൊടിഞ്ഞ്‌,
പെറുക്കിക്കൂട്ടുമ്പോൾ-
വിരൽത്തുമ്പു മുറിച്ച്‌,
ഓർക്കാപ്പുറത്തെവിടുന്നോ -
കാലിൽ തറച്ച്‌........


പകച്ച നിമിഷങ്ങൾക്കൊടുവിൽ-
തിരിച്ചറിവുണരും.......


അറിയാതെയീവഴി വന്ന്‌-
മുറിവേൽക്കരുതാർക്കും,
കാണാത്ത കോണിൽ പോലും-
ശേഷിക്കരുതൊന്നും...........


സ്വരമിടറിയുള്ളിലിരു-
ന്നാരു പറയുന്നു...?
സ്വപ്നങ്ങൾ തകരുന്നതും-
ഇങ്ങനെയൊക്കെയെന്ന്‌..........???????

26 comments:

  1. സ്വപ്നങ്ങൾ തകരുന്നതും-
    ഇങ്ങനെയൊക്കെയെന്ന്‌..........???????

    :(

    ReplyDelete
  2. പകച്ച നിമിഷങ്ങൾക്കൊടുവിൽ-
    തിരിച്ചറിവുണരും....... .........
    ഇന്നും പകച്ചു നില്‍ക്കുന്നവരുടെ കൂട്ടത്തില്‍ ഞാനും ഉണ്ട്.

    ReplyDelete
  3. Swapnagal thakarunnathu ithinekkal bhayanakamaayaanu... Nannayirikkunnu. Ashamsakal...!!!

    ReplyDelete
  4. ആധുനിക കവിത അതിണ്റ്റെ പൂര്‍ണ്ണതയില്‍ - പൂര്‍ണ്ണ പ്രശൊഭയില്‍ കാണുംബോള്‍ വളരെ സന്തോഷവും പ്രതീക്ഷയും തോന്നുന്നു

    രാവും പകലുമില്ലാതെ ഈ കാവ്യ മഴ തിമിര്‍ത്തു പെയ്യട്ടെ

    ReplyDelete
  5. ചുരുങ്ങിയ വരികളിൽ ഒരു നല്ല ആശയം ഉൽകൊള്ളിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ

    ReplyDelete
  6. പകച്ച നിമിഷങ്ങൾക്കൊടുവിൽ-
    തിരിച്ചറിവുണരും.......

    സ്വപ്നങ്ങൾ തകരുന്നതും-
    ഇങ്ങനെയൊക്കെയെന്ന്‌..........???????

    നല്ല കവിത
    ആശംസകള്‍

    ReplyDelete
  7. sathyathil varikal arthavathayathanu..
    really nice..

    ReplyDelete
  8. the man to walk with,ശ്രീ ,Sapna Anu B.George ,Sureshkumar Punjhayil,സന്തോഷ്‌ പല്ലശ്ശന,ബഷീര്‍ വെള്ളറക്കാട്‌ ,kichu,D'signX ,ചേച്ചിപ്പെണ്ണ് ,
    നന്ദി..എല്ലാ കൂട്ടുകാർക്കും..!

    ശ്രീ...എന്തേ മറുപടി ഒരു ചിരി മാത്രം...?

    ReplyDelete
  9. കൂട്ടിയിണക്കാനാവാതെ-
    നുറുങ്ങിപ്പൊടിഞ്ഞ്‌,
    പെറുക്കിക്കൂട്ടുമ്പോൾ-
    വിരൽത്തുമ്പു മുറിച്ച്‌,
    ഓർക്കാപ്പുറത്തെവിടുന്നോ -
    കാലിൽ തറച്ച്‌........


    Mmmmmmmmmmmmmmm.......
    nalla varikal....

    ReplyDelete
  10. This comment has been removed by the author.

    ReplyDelete
  11. ചില്ലുടയുന്നത് മനോഹരമായിരിയ്ക്കുന്നു
    2009-ലെ കവിതയാണല്ലോ

    ReplyDelete
    Replies
    1. നന്ദി..ഇത്‌ രാത്രിമഴ എന്ന എന്‍റെ ബ്ലോഗില്‍ നിന്ന് ഇമ്പോര്‍ട്ട്‌ ചെയ്തതാണ്.

      Delete
  12. നല്ല കവിത

    ശുഭാശംസകള്...

    ReplyDelete
  13. നമ്മുടെ സ്വപ്നങ്ങളും ഒരു ചില്ല് പാത്രമാണ്....ഒരു നിമിഷത്തിൽ തകർന്നുടഞ്ഞ് അത് നമ്മുടെ ഹൃദയത്തിൽ തന്നെ തറക്കും...നല്ല കവിത....

    ReplyDelete
  14. Chilludayunnathu poleyanu jeevithavum.chilappo chila kuttukettukal mathi nalloru jeevitham thakarthu kalayan

    ReplyDelete
  15. ഒരു ഞൊടിയുടെ കൈപ്പിഴ നന്നായി അവതരിപ്പിച്ചു...ആശംസകള്‍..

    ReplyDelete
  16. കുറഞ്ഞ വരികളില്‍ സൂക്ഷ്മമായി, സുന്ദരമായി പറഞ്ഞു. അഭിനന്ദനങ്ങള്‍.

    ReplyDelete
  17. കുറഞ്ഞ വരികളില്‍ സൂക്ഷ്മമായി, സുന്ദരമായി പറഞ്ഞു. അഭിനന്ദനങ്ങള്‍.

    ReplyDelete
  18. അറിയാതെയീവഴി വന്ന്‌-
    മുറിവേൽക്കരുതാർക്കും,
    കാണാത്ത കോണിൽ പോലും-
    ശേഷിക്കരുതൊന്നും...........

    അതുകൊണ്ടാണ് ഉടഞ്ഞ ചില്ലുകൾ നാം പെറുക്കി ദൂരെയെറിയുന്നത്. :)

    ReplyDelete
  19. അനൂപ്‌,റ്റീച്ചര്‍,വിനോദ് സര്‍, രാജ്‌....നന്ദി...!

    ReplyDelete
  20. ചില്ല് പാത്രം പോലെ ജീവിതവും .....

    ReplyDelete
  21. ചില്ലു കൊട്ടാരങ്ങൾ ഉടഞ്ഞാലോ ?

    ReplyDelete