
എന്റെയുള്ളു പിളർന്ന്-
നീയെടുത്ത മുത്ത്,
നിന്നെ കൊതിപ്പിക്കുന്നത്;
അതുരുവായ കഥ-
നിനക്കറിയുമോ?
ഹൃദയത്തിന്റെ മൃദുലതയിൽ,
പുറത്തെടുക്കാനാവാതെ-
കടന്നു പറ്റിയ കരടിന്,
എത്ര മാത്രം നോവിക്കാമെന്ന്-
നിനക്കറിയുമോ?
എടുത്തു കൊള്ളുക;
അഴകിന്റെയുറയിട്ട-
എന്റെയാത്മ വ്യഥകളെ.........
നിന്റെ നെടുവീർപ്പിന്റെയർത്ഥം-
ഇപ്പോഴെനിക്കറിയാം.....
കാത്തിരിക്കുക....
നോവുറഞ്ഞൊരു മുത്താകും വരെ....
കണ്ണീരുണങ്ങിയൊരു ചിരിയുണരും വരെ......