Saturday, November 10, 2012
പണ്ടു പണ്ടൊരു പുഴയുണ്ടായിരുന്നു
പണ്ടു പണ്ടിവിടെയൊരു
പുഴയുണ്ടായിരുന്നു;
ഉള്ളിലെയിരുള്‍ മേഘം
മിഴിയിറമ്പില്‍ പെയ്ത്,
കവിളിണകളിലൂടെ-
ചാലിട്ടൊഴുകിയ പുഴ…
നിലയല്ലാത്താഴത്തി-
ലാര്‍ത്തലച്ചൊഴുകി-
വെയില്‍ പോലൊരു വിരല്‍ വന്നു-
തുടച്ചൊപ്പും വരെ…..
ആരു പറയുമിപ്പോള്‍
പണ്ടെങ്ങാനിവിടെയൊരു-
പുഴയുണ്ടായിരുന്നെന്ന്….!!!!!
പക്ഷേ പറയൂ….
ആര്‍ക്കെങ്കിലുമറിയുമോ
പുഴ വരണ്ട വഴിയാകെ
ചെന്താമരപ്പൂവുകള്‍
നിറയെ പൂത്തതെങ്ങനെ…..?
Friday, March 11, 2011
വിരൽത്തുമ്പുകളിലെ മഴ...
ഉള്ളുരുകും ബാഷ്പ-
മുറഞ്ഞുരുവായ മേഘം;
കനത്തിരമ്പി,പ്പെയ്യാൻ വെമ്പി...
വിരൽത്തുമ്പുകളിലൂടെ,
കിളിവാതിൽപ്പുറത്തെ-
യതിരില്ലാ മാനത്താകെ-
പ്പെരുമഴയായ്‌പെയ്തു...
കണ്ടിട്ടില്ല,
അറിഞ്ഞിട്ടില്ല,
അകലെയെങ്ങോ കാണാമറയിൽ-
നനഞ്ഞു കാണും നീയും-
നിന്റെയാകാശപ്പങ്കിൽ-
പാറിവീണ തുള്ളികളാൽ...
അതുകൊണ്ടാവും,
മഴവില്ലുപോലെ-
യഴകാർന്നതെന്തോ-
മഴ തോരുമ്പോൾ
നിനക്കുമെനിക്കുമിടയിൽ
വിരിഞ്ഞു വരുന്നത്....!
Subscribe to:
Posts (Atom)